മണ്ണാർമല: കേരള ഡിസാസ്റ്റർ മാനേജ്മെന്റ് ഓറഞ്ച് സോണായി അടയാളപ്പെടുത്തുകയും ഉരുൾപൊട്ടൽ പ്രദേശമായതിനാൽ സ്റ്റേറ്റ് ജിയോളജി ഡയറക്ടർ രണ്ട് തവണ അപേക്ഷ തള്ളുകയും ചെയ്ത മാട് പ്രദേശത്ത് പുതിയ അപേക്ഷയിലും ക്വാറി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മണ്ണാർമല പൗരസമിതി നിവേദനം നൽകി.
സമിതി രക്ഷാധികാരി സി.പി. കുഞ്ഞാപ്പ, ചെയർമാൻ കെ. ബഷീർ, കണ്‍വീനർ സി.പി. റഷീദ്, എക്സിക്യൂട്ടീവ് മെംബർ ഹൈദർ തോരപ്പ, സി.പി. സിദീഖ്, ഷഫീഖ് തോരപ്പ, സി.പി. കുഞ്ഞിമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.